ഇ-കോമേഴ്സ് രംഗത്തെ വിദേശനിക്ഷേപ പരിധി നീക്കി
ദില്ലി: ഇ-കോമേഴ്സ് രംഗത്തെ വിദേശനിക്ഷേപ പരിധി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞു. 49 ശതമാനമായിരുന്ന വിദേശനിക്ഷേപ പരിധി 100 ശതമാനമാക്കി.
എണ്ണശുദ്ധീകരണരംഗത്തും വിദേശനിക്ഷേപ പരിധി നീക്കി.
നിക്ഷേപത്തിന്റെ 26 ശതമാനം ഓഹരികള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ തന്നെ വിറ്റഴിക്കണമെന്ന് നിബന്ധനയുണ്ട്. അതേ സമയം വിദേശകമ്പനികളുടെ ലാഭത്തിന്റെ നിശ്ചിത ഭാഗം വിദേശകറന്‍സിയായി പുറത്തുകൊണ്ടുപോവാം.
ഊര്‍ജരംഗത്തെ നിക്ഷേപപരിധിയും നീക്കിയിട്ടുണ്ട്. നേരത്തെ ഇത് 1500 കോടി രൂപയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സ്വാഗതം ചെയ്തു.












Click it and Unblock the Notifications