ഇന്ത്യാഇന്‍ഫോ ബി ടു ബി പോര്‍ട്ടല്‍ തുടങ്ങി
മുംബൈ: ഇന്ത്യാഇന്‍ഫോ ഡോട്ട് കോം പുതിയ ബിസിനസ് ടു ബിസിനസ് (b2b) പോര്‍ട്ടല്‍ ഇസോഴ്സ്ഇന്ത്യ ഡോട്ട് കോം ആരംഭിച്ചു. ഓണ്‍ലൈന്‍ ബിസിനസ് നടത്താനുള്ള എല്ലാ സൗകര്യവും പുതിയ പോര്‍ട്ടലില്‍ ലഭ്യമായിരിക്കും.
ഉത്പാദകര്‍ക്ക് വിപണി കണ്ടെത്താനും തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാനും വില പേശാനും സൈറ്റില്‍ സൗകര്യമുണ്ട്. വാങ്ങുന്നയാളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് ഇഷ്ടമുള്ള സാധനം ഇഷ്ടപ്പെട്ട കമ്പനികളില്‍ നിന്നും വാങ്ങാന്‍ സൈറ്റ് സൗകര്യമൊരുക്കും.
''ഇന്ത്യാഇന്‍ഫോ ഡോട്ട് കോമിനെ ബി ടു സി പോര്‍ട്ടലാക്കി മാത്രം നിര്‍ത്താതെ ഒരു സമഗ്ര പോര്‍ട്ടലാക്കാനാണ് ഉദ്ദേശ്യം. അതിനാല്‍ ഒരു ബി ടു ബി പോര്‍ട്ടല്‍ എന്തുകൊണ്ടും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്രദമായിരിക്കും'', ഇന്ത്യാഇന്‍ഫോ ബിസിനസ് ഡെവലപ്മെന്റ് പ്രസിഡണ്ട് വി.എസ്.എസ്. മണി പറഞ്ഞു.












Click it and Unblock the Notifications