Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 20 മരണം

ഗുവാഹട്ടി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം കനത്തതിനെത്തുടര്‍ന്ന് 20 മരണം. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്തമഴയില്‍ വീടുകള്‍ തകര്‍ന്നാണ് മിക്ക മരണവും.

അസം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ 10,000ത്തോളം പേര്‍ ഒറ്റപ്പെട്ടുപോയെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളിലും 5,000-ത്തിലധികം പേര്‍ ദുരിതാശ്വാസപ്രവര്‍ത്തകരെത്തുന്നതും നോക്കിയിരിപ്പാണ്. ബ്രഹ്മപുത്ര നദി കവിഞ്ഞൊഴുകുമെന്ന് നേരത്തെത്തന്നെ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

കാലവര്‍ഷം കനത്തതോടെ മൃഗങ്ങളും ദുരിതത്തിലായി. നദി കവിഞ്ഞൊഴുകിയതില്‍ 4,000ത്തിലധികം കന്നുകാലികള്‍ ചത്തൊടുങ്ങി. ഒറ്റക്കൊമ്പുള്ള കണ്ടാമൃഗങ്ങള്‍ ധാരാളം വസിക്കുന്ന അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്ക് വെള്ളത്തില്‍ മുങ്ങി. രണ്ടു വര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്കത്തില്‍ 39 കണ്ടാമൃഗങ്ങള്‍ ചത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+