റാഞ്ചിയ കപ്പല്‍ മുംബൈ തുറമുഖത്തോടടുക്കുന്നു
മുംബൈ: ഇറാഖിലെയും ഇറാനിലെയും ഒരു സംഘം റാഞ്ചിയ ഇറ്റാലിയന്‍ ചരക്കുകപ്പല്‍ എം.വി. മെഡ്സ്റാര്‍ മുംബൈ തുറമുഖത്തോടടുത്തുകൊണ്ടിരിക്കുന്നു. തീരദേശസംരക്ഷണസേന വളഞ്ഞ കപ്പല്‍ ചൊവാഴ്ച രാത്രിയോടെ തുറമുഖത്ത് നങ്കൂരമിടുമെന്നാണ് കരുതുന്നത്.
തീരദേശസംരക്ഷണസേനയുടെ രണ്ടു ചെറുകപ്പലുകള്‍ ചരക്കുകപ്പലിന്റെ പിറകെയുണ്ടെന്ന് സേനാവക്താവ് അറിയിച്ചു. ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പല്‍ ഇറാഖിലെയും ഇറാനിലെയും പതിനാലു പേര്‍ ചേര്‍ന്നാണ് കപ്പല്‍ റാഞ്ചിയത്. റാഞ്ചികളെല്ലാം ഇപ്പോഴും കപ്പലില്‍ത്തന്നെയാണ്.
കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ടാല്‍ തുടര്‍ന്നുള്ള നിയമനടപടികള്‍ക്കായി ഇമിഗ്രേഷന്‍ വകുപ്പിന് കൈമാറും. റാഞ്ചികളുമായ സമാധാനസംഭാഷണം നടത്തിയവരും കപ്പലിന്റെ കൂടെ വരുന്നുണ്ടെന്ന് കരുതുന്നു.
കപ്പലില്‍ ആയുധമുള്ളതായി അറിവൊന്നും ലഭിച്ചിട്ടില്ലെങ്കിലും തുറമുഖത്ത് സുരക്ഷാസന്നാഹം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനായി തീരദേശസംരക്ഷണസേന നേവിയുടെ സഹായം അഭ്യര്‍ത്ഥച്ചിട്ടുണ്ട്.
റാഞ്ചികള്‍ രാഷ്ട്രീയാഭയത്തിനായി ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെ സമീപിച്ചെങ്കിലും അവരുടെ ആവശ്യം നിഷേധിക്കപ്പെടുകയായിരുന്നു. മുംബൈ തീരത്തുനിന്നും 360 കിലോമീറ്റര്‍ അകലെയായിരുന്നപ്പോഴാണ് തീരദേശസംരക്ഷണസേന കപ്പലിനെ വളഞ്ഞത്. റാഞ്ചികള്‍ കപ്പലില്‍ വളരെ ക്ഷീണിതരാണെന്ന് സേന പറഞ്ഞു.












Click it and Unblock the Notifications