ഇന്ത്യ തമിഴ് ഈഴത്തെ പിന്തുണക്കില്ലെന്ന് ജസ്വന്ത്സിങ്
ദില്ലി: ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ല എന്ന് സര്‍ക്കാരിനെ അറിയിക്കാനായിരുന്നു തന്റെ ശ്രീലങ്കന്‍ സന്ദര്‍ശനമെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത്സിങ് പറഞ്ഞു. ശ്രീലങ്കന്‍ സന്ദര്‍ശത്തിനു ശേഷം ഡല്‍ഹിയിലെത്തിയ ജസ്വന്ത്സിങ് വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
ഇന്ത്യ ഒരിക്കലും തമിഴ് ഈഴത്തെ പിന്തുണക്കില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിനോട് താന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്ക എന്തു ചെയ്യണമെന്ന് അവരോട് നിര്‍ദേശിക്കുക തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നില്ല. ജസ്വന്ത്സിങ് പറഞ്ഞു.
അന്തിമമായ ഒരു രാഷ്ട്രീപരിഹാരം ഉണ്ടാവണമെന്നതാണ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാട്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടരും. തമിഴ്വംശജര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണക്കുന്നു.
ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അധികാരം നല്‍കണമെന്ന് ശ്രീലങ്കയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ജസ്വന്ത്സിങ്പറഞ്ഞു.












Click it and Unblock the Notifications