ജലവിതരണപദ്ധതിക്ക് 300 കോടിയുടെ ലോകബാങ്ക് സഹായം
തിരുവന്തപുരം: ഗ്രാമങ്ങളിടെ ജലവിതരണത്തിനും ആരോഗ്യരക്ഷാ ക്രമീകരണങ്ങള്‍ക്കുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് ലോകബാങ്ക് 300 കോടി രൂപ വായ്പ നല്‍കും.
ജലസേചനമന്ത്രി വി.പി.രാമകൃഷ്ണപിള്ളയാണ് ഇക്കാര്യം അറിയിച്ചത്. 400 കോടി രൂപ വേണ്ടി വരുന്ന പദ്ധതിക്കാണ് ലോകബാങ്ക് 300 കോടി വായ്പ നല്‍കുന്നത്. പദ്ധതിക്കു വേണ്ട ബാക്കി തുക സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കണ്ടെത്തും.
ജലസേചന വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള പദ്ധതി കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ നടത്തിപ്പിനായി കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സി എന്ന സ്വയംഭരണാവകാശമുള്ള സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്.
80 പഞ്ചായത്തുകളിലെ 15 ലക്ഷം പേര്‍ക്ക് ഈ പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കും. ആറു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും.












Click it and Unblock the Notifications