സൗജന്യ ടെലഫോണ്‍: കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു
കൊച്ചി: ടെലികോം ജീവനക്കാര്‍ക്ക് സൗജന്യമായി ടെലഫോണ്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിന്‍മേല്‍ കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.
കൊച്ചിക്കാരനായ ബാബു ജോസഫാണ് ഹര്‍ജി നല്‍കിയത്. ടെലികോം ജീവനക്കാര്‍ക്ക് സൗജന്യമായി ടെലഫോണ്‍ നല്‍കാനുള്ള തീരുമാനം യുക്തിസഹമല്ലെന്നും നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
35 ശതമാനം ജനങ്ങളും ദാരിദ്യ്രരേഖക്ക് താഴെ കഴിയുകയും 38 ശതമാനം നിരക്ഷരായിരിക്കുകയും ചെയ്യുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിന് ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഒരു സര്‍ക്കാരിനും യോജിച്ചതല്ല. പൊതുഫണ്ട് ഉപയോഗിക്കേണ്ടത് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ്, ഒരു മന്ത്രിയുടെ വിവേചനപരമായ താത്പര്യങ്ങള്‍ക്കു വേണ്ടിയല്ല. ടെലികോം ജീവനക്കാരും മറ്റു ജീവനക്കാരും എന്ന വിഭജനം യുക്തിസഹമല്ല. - ഹര്‍ജിയില്‍ പറയുന്നു.
പ്രാഥമികവാദം കേട്ടതിനു ശേഷം ജസ്റ്റിസ് കെ.അബ്ദുള്‍ ഗഫൂര്‍ എതിര്‍കക്ഷിക്ക് നോട്ടീസയക്കാന്‍ ഉത്തരവായി.












Click it and Unblock the Notifications