സൗദി അറേബ്യയില്‍ മലയാളിയുടെ തലവെട്ടി
മഞ്ചേരി: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് സൗദി അറേബ്യയില്‍ മലയാളിയുടെ തലവെട്ടി. മഞ്ചേരി പെരിമ്പലത്ത് പിലാത്തോട്ടത്തില്‍ വഹാബ് (35) ആണ് വധശിക്ഷക്കിരയായത്.
മുംബൈയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകുമ്പോള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചുവെന്നതാണ് വഹാബിന്റെ പേരിലുള്ള കുറ്റം. ഞായറാഴ്ച്ച ജിദ്ദയില്‍ വെച്ച് ശിക്ഷ നടപ്പിലാക്കി.
പെരിമ്പലത്തെ പിലാതോട്ടത്തില്‍ അബ്ദുല്ലയുടെ മകനാണ് വഹാബ്. ആസിയയാണ് അമ്മ.
രണ്ടു വര്‍ഷം മുമ്പാണ് വഹാബ് സൗദിയിലേക്കു പോയത്. നേരരത്തെ മാനസികരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന വഹാബ് മനോരോഗ ഡോക്ടറുടെ കീഴില്‍ ചികിത്സയിലായിരുന്നു. മയക്കുമരുന്നു കേസില്‍ വഹാബ് പിടിക്കപ്പെട്ടതറിഞ്ഞ് മകന് മാനസികരോഗമുണ്ടായിരുന്നുവെന്ന സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് അഛന്‍ അബ്ദുള്ള വഹാബിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. വഹാബിന്റെ കൈയിലുണ്ടായിരുന്ന വ്യാജ പാസ്പോര്‍ട്ടിലെ പേരില്‍ വ്യത്യാസമുണ്ടായിരുന്നു.












Click it and Unblock the Notifications