Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയുടെ ആണവരഹസ്യങ്ങളടങ്ങിയ ഡിസ്കുകള്‍ നഷ്ടപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയുടെ ആണവ രഹസ്യങ്ങളടങ്ങിയ രണ്ട് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ നഷ്ടപ്പെട്ടു. ശക്തമായ സുരക്ഷാസംവിധാനമുള്ള ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയില്‍ നിന്നാണ് ഡിസ്കുകള്‍ നഷ്ടപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ഡിസ്കുകള്‍ നഷ്ടപ്പെട്ടത് കഴിഞ്ഞ ജൂണ്‍ ഒന്നിനായിരിക്കുമെന്ന് കരുതുന്നുവെന്ന് ഊര്‍ജമന്ത്രാലയം വക്താക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം അവസാനം ലബോറട്ടറിക്ക് സമീപത്തുള്ള കാടിന് തീപിടിച്ചതുമൂലം ലബോറട്ടറി ഒഴിപ്പിക്കേണ്ടിവന്നപ്പോഴായിരിക്കണം ഡിസ്കുകള്‍ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

സംഭവം ഗൗരവമേറിയതാണെങ്കിലും ഇതില്‍ ചാരപ്രവൃത്തിയുള്ളതായി സംശയിക്കുന്നില്ലെന്ന് ഫെഡറല്‍ ന്യൂക്ലിയര്‍ ആയുധ ഗവേഷണ ലബോറട്ടറിയുടെ ഡയറക്ടര്‍ ജോണ്‍ ബ്രൗണി പറഞ്ഞു.

ആണവ വിപത്തിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഭീകരപ്രവര്‍ത്തനത്തെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നവയായിരുന്നു നഷ്ടപ്പെട്ട രണ്ടു ഡിസ്കുകളും. ഭീകരവാദികളുടെ ഭീഷണി ഉണ്ടായാല്‍ ആണവായുധങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനാവശ്യമായ നിര്‍ദേശം നല്‍കുന്നതും ഈ ഡിസ്കുകളായിരുന്നു.

ലോസ് അലാമോസ് ലബോറട്ടറിയില്‍ വെച്ചാണ് അമേരിക്ക അരനൂറ്റാണ്ടു മുമ്പു അണുബോംബ് വികസിപ്പിച്ചെടുത്തത്. ആണവ രഹസ്യരേഖകള്‍ ദുരുപയോഗപ്പെടുത്തിയത് സംബന്ധിച്ച് 99-ല്‍ ഉണ്ടായ വിവാദത്തിന്റെ കേന്ദ്രവും ഈ ലബോറട്ടറി തന്നെയായിരുന്നു. രഹസ്യ രേഖകള്‍ ദുരുപയോഗപ്പെടുത്തിയതിന് ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായിരുന്ന വെന്‍ ഹോ ലീ ഇപ്പോള്‍ ജയിലില്‍ വിചാരണ കാത്തു കഴിയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+