ഫിജിയില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനിക ഭരണാധികാരി
സുവ: ഫിജിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സര്‍ക്കാരിനെ നിയമിക്കുമെന്ന് സൈനിക ഭരണാധികാരി പറഞ്ഞു. കലാപകാരികളുടെ നേതാാവ് ജോര്‍ജ് സ്പെയിറ്റിനെയോ കൂട്ടാളികളെയോ സര്‍ക്കാരിലുള്‍പ്പെടുത്തില്ലെന്ന് സൈനിക ഭരണാധികാരി വ്യക്തമാക്കി.
പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള സൈനിക ഭരണാധികാരി ഫ്രാങ്ക് ബൈനിമാരമയുടെ പ്രഖ്യാപനം ഈ ആഴ്ച്ചയുടെ അവസാനമുണ്ടാവുമെന്ന് സൈനിക വക്താവ് പറഞ്ഞു.
പുതിയ ഭരണസംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ച് സൈന്യവും സ്പെയിറ്റും നടത്തിവന്നിരുന്ന ചര്‍ച്ചകള്‍ നിലച്ചിരിക്കുകയാണ്. എതിര്‍പക്ഷത്തിന്റെ ആവശ്യങ്ങള്‍ ഇരുകൂട്ടരും അംഗീകരിക്കാന്‍ തയ്യാറാവാത്തതുകൊണ്ടാണിത്.
പുതിയ സര്‍ക്കാരിനെ നയിക്കുന്നത് താനായിരിക്കണമെന്ന ആവശ്യം അംഗീകരിക്കും വരെ ബന്ദികളെ വിട്ടയക്കില്ലെന്ന് ജോര്‍ജ് സ്പെയിറ്റ് നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications