കശ്മീര്‍ പ്രശ്നത്തില്‍ ഒമാന്റെ മധ്യസ്ഥ്യത സ്വീകാര്യമെന്ന് മുഷാറഫ്
ദുബായ്: കശ്മീര്‍ പ്രശ്നത്തെ കുറിച്ച് ഇന്ത്യയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ഒമാനിന്റെ മധ്യസ്ഥ്യത സ്വീകാര്യമാണെന്ന് പാക്കിസ്ഥാനിലെ സൈനിക ഭരണാധികാരി പര്‍വേസ് മുഷാറഫ് പറഞ്ഞു.
ഒമാനില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മുഷാറഫ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥ്യത ആവശ്യമാണെന്ന് മുഷാഫ് പറഞ്ഞു.
ഒമാന്‍ മാധ്യസ്ഥ്യത്തിന് തയ്യാറാവുകയാണെങ്കില്‍ പാക്കിസ്ഥാന്‍ അത് തീര്‍ച്ചയായും സ്വീകരിക്കും. ഒമാന് ഇന്ത്യയും പാക്കിസ്ഥാനുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഒമാന്‍ മാധ്യസ്ഥ്യശ്രമങ്ങള്‍ക്ക് പറ്റിയ കക്ഷിയാണ്. മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications