കര്‍ണാടക പി.ജി. മെഡിക്കല്‍ പ്രവേശനപരീക്ഷ 26-ന്
വിദ്യാഭ്യാസം
ബാംഗ്ലൂര്‍: കര്‍ണാടക പി.ജി. മെഡിക്കല്‍ കോഴ്സുകള്‍ക്കുള്ള പ്രവേശനപരീക്ഷ ജൂണ്‍ 26-ന് നടക്കും. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി നഫീസ ഫസല്‍ അറിയിച്ചതാണ് ഇക്കാര്യം.
ചോദ്യപേപ്പറുകള്‍ പുറത്താകാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിലസ്ഥലങ്ങളില്‍ വലിയ തുക നല്‍കിയാല്‍ ചോദ്യപേപ്പറുകള്‍ ലഭിക്കുമെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്‍കരുതല്‍.
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷ ബാംഗ്ലൂര്‍, മൈസൂര്‍, ഹുബ്ലി, മംഗലാപുരം എന്നിവിടങ്ങളില്‍ വെച്ചായിരിക്കും നടക്കുക.












Click it and Unblock the Notifications