യു.പിയില്‍ വോട്ടെടുപ്പിനിടയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു
ലഖ്നോ: ഉത്തര്‍പ്രദേശില്‍ പഞ്ചായത്തിലേക്കു നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിനിടയിലുണ്ടായ കലാപത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെടിവെപ്പും ഏറ്റുമുട്ടലും ഉണ്ടായതായി ഉത്തര്‍പ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി..കെ.മിത്തല്‍ പറഞ്ഞു.
മൂന്ന് പേര്‍ മധ്യ ഉത്തര്‍പ്രദേശിലെ മിയാന്‍പുരിയിലും രണ്ടു പേര്‍ ശ്രാവതിയിലുമാണ് കൊല്ലപ്പെട്ടത്. ഗാസിബാദിലും അസംഗാറിലും ഓരോ ആള്‍ കൊല്ലപ്പെട്ടു.
12.5 ലക്ഷം സ്ഥാനാര്‍ഥികളാണ് യു.പിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാജ്യത്തെ 20 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ 7.5 ലക്ഷവും ഉത്തര്‍പ്രദേശിലാണ്. 8 കോടി വോട്ടര്‍മാരാണ് യു.പിയിലുള്ളത്.












Click it and Unblock the Notifications