കോളേജ് അധ്യാപകരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാന്‍ പരിശോധകസംഘം
തിരുവനന്തപുരം: കോളേജ് അധ്യാപകര്‍ ജോലി ചെയ്യുന്നതിന്റെ കൃത്യത ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ പരിശോധക സംഘത്തെ നിയോഗിക്കുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് കോളേജ് അധ്യാപകരുടെ ഭാഗത്തു നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ്.
യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് പരിശോധക സംഘത്തെ നിയോഗിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പകരം വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തിയാവും പരിശോധക സംഘം രൂപീകരിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.
ഈ വിദ്യാഭ്യാസ വര്‍ഷം തൊട്ട് കോളേജ് അധ്യാപകര്‍ തൊഴില്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ കര്‍ശനമായി പരിശോധിക്കും. നിയമമനുസരിച്ച് കോളേജ് അധ്യാപകര്‍ സ്വകാര്യ അധ്യാപനം അടക്കം മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ പാടുള്ളതല്ല. ജോസഫ് ചൂണ്ടിക്കാട്ടി.
കോളേജ് കാമ്പസുകളില്‍ പരിശോധക സംഘത്തെ നിയോഗിക്കുന്നതിനോടുള്ള അധ്യാപകരുടെ എതിര്‍പ്പിനോട് പ്രതികരിച്ചുകൊണ്ട് എല്ലാ സര്‍വകലാശാലകളിലും ഇത്തരം സംവിധാനങ്ങളുണ്ടെന്ന് പി.ജെ.ജോസഫ് പറഞു.












Click it and Unblock the Notifications