കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി.പി.ഐ, സി.പി.എം സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് സി.പി.ഐയുടെയും സി.പി.എമ്മിന്റെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഇതോടെ എല്‍.ഡി.എഫിലെ പ്രതിസന്ധി അയയാതെ തുടരുകയാണെന്ന് വ്യക്തമായി.

സി.പി.ഐ സ്ഥാനാര്‍ഥി വി.വി.രാഘവനും സി.പി.എം സ്ഥാനാര്‍ഥി ചന്ദ്രന്‍പിള്ളയും യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുള്‍ നാസര്‍ സമദാനിയുമാണ് തിങ്കളാഴ്ച്ച പത്രിക നല്‍കിയത്.

സി.പി.ഐയുടെ നിയമസഭാംഗങ്ങള്‍ തിങ്കളാഴ്ച്ച യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയിരുന്നു. വി.വി.രാഘവന്‍ പത്രിക സമര്‍പ്പിക്കാനായി പോയപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ രണ്ടു മന്ത്രിമാരടക്കം മിക്ക സി.പി.ഐ എം.എല്‍.എമാരുമുണ്ടായിരുന്നു.

ചൊവാഴ്ച്ച ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യും. ഒരു കക്ഷിയും വിട്ടുവീഴ്ച്ചക്കു തയ്യാറല്ലെങ്കില്‍ എല്‍.ഡി.എഫിന് ഒരു സീറ്റ് നഷ്ടപ്പെടാനിടയുണ്ട്. അത് മുന്നണിബന്ധങ്ങളെ തന്നെ മാറ്റിമറിച്ചേക്കും.

യോഗത്തില്‍ അനുരഞ്ജനത്തിനുള്ള തീരുമാനമുണ്ടാവുകയാണെങ്കില്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കും. 16 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X