ഖത്തറില്‍ മൂന്നു ഇന്ത്യക്കാരെ ശരിഅ പ്രകാരം വധിച്ചു
ദോഹ: കൊലപാതകക്കുറ്റത്തിന്റെ പേരില്‍ ഖത്തറില്‍ ഒരു സ്ത്രീയടക്കം മൂന്നു ഇന്ത്യക്കാരെ വധിച്ചു. എന്നാല്‍ എങ്ങനെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് അറിവായിട്ടില്ല. ഖത്തറില്‍ മൂന്നു ദശകങ്ങള്‍ക്കു ശേഷം ആദ്യമായാണ് വധശിക്ഷ നടപ്പാക്കുന്നത്.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര വകുപ്പിന്റെ പ്രസ്താവന പറഞ്ഞു. ഗൂഢാലോചന നടത്തി ഒരു ഖത്തര്‍പൗരനെ വധിച്ചുവെന്ന കുറ്റത്തിനാണ് ഇസ്ലാമിക നിയമമായ ശരീഅ പ്രകാരം മൂന്നു പേരെയും വധശിക്ഷക്ക് വിധിച്ചത്.
ഖത്തര്‍കാരന്റെ വീട്ടില്‍ചെന്നു കയറിയ പ്രതികള്‍ അയാളെ കത്തികൊണ്ടു കുത്തിയശേഷം വിജനമായ പ്രദേശത്തുകൊണ്ടുപോയിട്ടു. മരിച്ചുവെന്നു റപ്പു വരുത്താന്‍ ശരീരത്തിലൂടെ വാഹനം കയറ്റുകയും ചെയ്തു, പ്രസ്താവന പറഞ്ഞു.
ഖത്തര്‍ അമീര്‍ ഷെയ്ക്ക് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ അനുമതിയോടെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് പ്രസ്താവന പറയുന്നു.












Click it and Unblock the Notifications