ഫിജി: ബന്ദികളെ കാണാന്‍ റെഡ്ക്രോസ് പ്രതിനിധിയെ അനുവദിച്ചു
വെല്ലിങ്ടണ്‍: ഫിജി പാര്‍ലമെന്റ് കെട്ടിടത്തില്‍ ബന്ധികളാക്കി വെച്ചിരിക്കുന്നവരെ സന്ദര്‍ശിക്കാന്‍ ഒരു റെഡ്ക്രോസ് പ്രതിനിധിയെ 14ാം തീയതി ബുധനാഴ്ച്ച അട്ടിമറിക്കാര്‍ അനുവദിച്ചു.
ബന്ദികളെ ദിവസേന കാണാറുള്ള ഫിജി റെഡ്ക്രോസ് ചീഫ് ജോണ്‍ സ്കോട്ടിനെ 13ാം തീയതി ചൊവാഴ്ച്ച പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അട്ടിമറികകാര്‍ കടത്തിവിട്ടിരുന്നില്ല. തങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നത് സൈന്യം തടഞ്ഞതിലും സ്പെയിറ്റിനു നേരെ സൈനികര്‍ വെടിവെച്ചതിലും പ്രതിഷേധിച്ചാണ് കലാപകാരികള്‍ റെഡ്ക്രോസ് പ്രതിനിധിയുടെ സന്ദര്‍ശനം തടഞ്ഞത്.
ബന്ദികളെ സന്ദര്‍ശിച്ചതിനു ശേഷം അവരുടെ നിലയെ കുറിച്ച് ഒന്നും പറയാന്‍ സ്കോട്ട് തയ്യാറായില്ലെന്നും ബന്ദികളെ അദ്ദേഹം സന്ദര്‍ശിക്കുന്നത് ഇനിയും കലാപകാരികള്‍ തടഞ്ഞേക്കുമെന്നും ന്യൂസിലാന്റ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications