സി.പി.എമ്മിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു
ദില്ലി: സി.പി.എമ്മിന്റെ ദേശീയപാര്‍ട്ടിയെന്ന നിലയിലുള്ള അംഗീകാരം റദ്ദാക്കാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു.
ഒമ്പതു പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിട്ടുണ്ട്. ടി.ഡി.പി(ലക്ഷ്മി പാര്‍വതി), ജനതാ പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍(മണിപ്പൂര്‍), ഹരിയാനവികാസ് പാര്‍ട്ടി, രാഷ്ട്രീയവാദി ജനതാ പാര്‍ട്ടി, ലോക്ശക്തി, സമതാപാര്‍ട്ടി(ഹരിയാന), റിപ്പബ്ളിക്കന്‍ ഒഫ് ഇന്ത്യ എന്നിവയാണ് മറ്റു പാര്‍ട്ടികള്‍.
ജൂലായ് മാസത്തില്‍ നോട്ടീസിന് മറുപടി നല്‍കണം. ആഗസ്്തില്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തും. ആഗസ്ത് 17നാണ് സി.പി.എമ്മിന്റെ വാദം കേള്‍ക്കുക.
ദേശീയപാര്‍ട്ടിയെന്ന അംഗീകാരം വേണമെങ്കില്‍ മൂന്ന് വ്യവസ്ഥകളാണുള്ളത്. ഒന്നുകില്‍ നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ട് ലഭിച്ചിരിക്കണം. അല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ മുപ്പത് നിയമസഭാംഗങ്ങില്‍ ഒരാളുണ്ടായിരിക്കണം. അതുമല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ ലോക്സഭയിലെ 25 എം.പിമാരില്‍ ഒരാള്‍ എന്ന കണക്കില്‍ അംഗസംഖ്യയുണ്ടായിരിക്കണം.
കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി.പി.എമ്മിന് ഈ യോഗ്യതകള്‍ നഷ്ടപ്പപ്പെട്ടു. ഉപതെരഞ്ഞെടുപ്പുകളും കഴിഞ്ഞതോടെയാണ് സി.പി.എമ്മിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.












Click it and Unblock the Notifications