വിവാദം സൃഷ്ടിച്ചത് മാധ്യമങ്ങളെന്ന് കരുണാനിധി
മധുര: ശ്രീലങ്കന്‍പ്രശ്നം പരിഹരിക്കുന്നതിനായുള്ള തന്റെ നിര്‍ദേശങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഉചിതമല്ലാത്ത പ്രചാരണം നല്‍കുകയായിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ.കരുണാനിധി പറഞ്ഞു.
ജൂണ്‍ മൂന്നിന് നടന്ന പൊതുയോഗത്തില്‍ ശ്രീലങ്കയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി രണ്ട് മാര്‍ഗളാണ് നിര്‍ദേശിച്ചിരുന്നത്. ഇതില്‍ രണ്ടാമത്തെ നിര്‍ദേശത്തിന് മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുകയായിരുന്നു.
പ്രതിസന്ധിക്ക് ഒരു സ്ഥിരപരിഹാരത്തിനായി തമിളര്‍ക്കും സിംഹളര്‍ക്കും ശ്രീലങ്കന്‍ സര്‍ക്കാര്‍ തുല്യമായി അധികാരം നല്‍കണമെന്നതായിരുന്നു ആദ്യത്തെ നിര്‍ദേശം. ചെക്കോസ്ലാവാക്യയില്‍ ചെയ്തതു പോലെ ശ്രീലങ്കയെ വിഭജിക്കുക എന്നത് രണ്ടാമത്തെ നിര്‍ദേശമായിരുന്നു.
അധികാരം വിഭജിക്കുന്നിനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന പതിനഞ്ചംഗ സമിതി തമിഴര്‍ക്കും സിംഹളര്‍ക്കും തുല്യഅധികാരം നല്‍കുന്നതിന് നിര്‍ദേശിച്ചേക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ശ്രീലങ്കന്‍ പ്രശ്നത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസം എന്‍.ഡി.എയില്‍ പിളര്‍പ്പുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു കൊണ്ട് ചില കേന്ദ്രങ്ങള്‍ എന്‍.ഡി.എയിലെ പിളര്‍പ്പിനായി കാത്തിരിക്കുകയാണെന്ന് കരുണാനിധി പറഞ്ഞു.
ഇന്ത്യയിലേക്ക് വരുന്ന തമിഴ് അഭയാര്‍ഥികളെ ഇന്ത്യന്‍ നാവികസേന സംരക്ഷിക്കും. ഇതു സംബന്ധിച്ച് താന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications