Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലികോമിനെ സ്വകാര്യവത്കരിക്കരുതെന്ന് തൊഴിലാളി സംഘടനകള്‍

ദില്ലി: ടെലികോം വകുപ്പിനെ സ്വകാര്യവത്കരിക്കരുതെന്ന് ടെലികോം ജീവനക്കാരുടെ സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. തങ്ങള്‍ക്ക് സൗജന്യ ടെലിഫോണ്‍ പദ്ധതി ആവശ്യമില്ലെന്നും തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.

സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ വാര്‍ത്താവിനിമയ വകുപ്പു മന്ത്രി രാംവിലാസ് പാസ്വാന്‍ കൊണ്ടുവന്ന സൗജന്യ ടെലിഫോണ്‍ പദ്ധതി നാലുദിവസം മുമ്പാണ് പ്രധാനമന്ത്രി എ.ബി. വാജ് പേയി അംഗീകരിച്ചത്. പദ്ധതി പ്രകാരം ടെലികോം ജീവനക്കാര്‍ക്ക് ടെലിഫോണ്‍ കണക്ഷന് വാടക നല്‍കേണ്ടതില്ല. പകരം 73 ദിവസത്തെ വേതനം ബോണസായി ലഭിക്കുന്നത് 70 ദിവസമായി കുറയുകയും ചെയ്യും.

മെയ് 27-ന് വാര്‍ത്താവിനിമയ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വകുപ്പിന്റെ സ്വകാര്യവത്കരണം വിഷയമേ ആയിരുന്നില്ല. കമ്പനിയുടെ സ്വകാര്യവത്കരണം ഒഴിവാക്കാന്‍ സൗജന്യ ടെലിഫോണ്‍ പദ്ധതി വേണ്ടെന്നു വെക്കാനും ഞങ്ങള്‍ തയ്യാറാണ്, തൊഴിലാളി സംഘടനകളുടെ വക്താവ് ഒ.പി. ഗുപ്ത പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ സൗജന്യ ടെലിഫോണിന്റെ പേരില്‍ തങ്ങളുടെ മൂന്നു ദിവസത്തെ ബോണസ് കേന്ദ്രസര്‍ക്കാര്‍ എടുത്തു മാറ്റിയിരിക്കുകയാണെന്ന് ഗുപ്ത പറഞ്ഞു. സൗജന്യ ടെലിഫോണ്‍ പദ്ധതി നടപ്പില്‍ വരുത്തരുതെന്നും ബോണസ് പഴയതുപോലെ നല്‍കണമെന്നും ആവശ്യപ്പെട്ട് മൂന്നു സംഘടനകള്‍ക്കു വേണ്ടി താന്‍ ടെലികോം വകുപ്പ് സെക്രട്ടറി കത്തെഴുതിയിട്ടുണ്ടെന്ന് ഗുപ്ത വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+