ബസ്സപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് തിരുമലക്കടുത്ത് കുന്നപ്പുഴയില്‍ ഉണ്ടായ ബസ്സപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു . രണ്ട് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
15ാം തീയതി വെള്ളിയാഴ്ച്ച രാവിലെ11.30നാണ് അപകടമുണ്ടായത്. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്ന് തൃക്കണ്ണാപുരത്തേക്ക് പോവുകയായിരുന്ന ബസ്സും തൃക്കണ്ണാപുരത്തില്‍ നിന്ന് കിഴക്കേകോട്ടയിലേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications