Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ നിന്ന് തിരിച്ചുവന്നവര്‍ക്ക് നഷ്ടപരിഹാരത്തിനായി പ്രക്ഷോഭം

കോഴിക്കോട്: ഗള്‍ഫ് യുദ്ധം നടക്കുമ്പോള്‍ കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചുവരേണ്ടിവന്ന മലയാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി മലയാളി കൗണ്‍സില്‍ പ്രകേഷാഭത്തിനൊരുങ്ങുന്നു.

പ്രവാസി മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എ.എം. അബ്ദുള്‍നാസറും ഓര്‍ഗനൈസിങ് സെക്രട്ടറി പവിത്രന്‍ വെള്ളായിലുമാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദശകങ്ങളില്‍ കേരളത്തിലെ സാമ്പത്തിക കാര്‍ഷികരംഗങ്ങളില്‍ അഭിവൃദ്ധിയുണ്ടാവുന്നതില്‍ ഗള്‍ഫ് മലയാാളികള്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ യുദ്ധകാലത്ത് എല്ലാം നഷ്ടപ്പെട്ട് കുവൈത്തില്‍ നിന്നും തിരിച്ചുവരേണ്ടിവന്ന 32,000 മലയാളികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ നഷ്ടപരിഹാര കമ്മീഷന്‍ 8000 കോടി രൂപ നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നു. പ്രവാസി മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+