കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീലിന്റെ മുത്തശ്ശി അന്തരിച്ചു

  • By Staff
Google Oneindia Malayalam News

റിയോഡി ജനീറോ: ബ്രസീലിന്റെ മുത്തശ്ശി 129-കാരിയായ മറിയ ഡോ കാര്‍മോ അന്തരിച്ചു. ബ്രസീലിയല്‍ പ്രവിശ്യയായ മിനാസ് ഗെരൈസില്‍ വെച്ചായിരുന്നു അന്ത്യം. 1871-ല്‍ ഒരു അടിമ ദമ്പതികളുടെ മകളായി പിറന്ന കാര്‍മോയെയാണ് ബ്രസീലിലെ ഏറ്റവും പ്രായം കൂടിയ വനിതയായി കണക്കാക്കിയിരുന്നത്.

129 വര്‍ഷം ജീവിച്ച കാര്‍മോയുടെ രണ്ടു പ്രധാന ആഗ്രഹങ്ങള്‍ പൂര്‍ത്തിയായത് 123-ഉം 127-ഉം വയസ്സിലാണ്. കടല്‍ കാണുകയെന്നതായിരുന്നു അതിലൊന്ന്. ചില മാധ്യമങ്ങളുടെ സഹായത്തോടെ 123-ാം വയസ്സിലാണ് കാര്‍മോ ആദ്യമായി കടല്‍ കണ്ടത്. പോപ്പ് ഗായകന്‍ സ്ലോസെറ്റ് പീയെ കാണുകയെന്ന രണ്ടാമത്തെ ആഗ്രഹം പൂര്‍ത്തിയായത് 127-ാം വയസ്സിലും.

കാര്‍മോയെ ബ്രസീലിലെ പ്രായം കൂടിയ വനിതയായി കണക്കാക്കുന്നുണ്ടെങ്കിലും അവരുടെ പേര് ഇതുവരെ ഗിന്നസ് ബുക്കില്‍ വന്നിട്ടില്ല. ക്രിസ്തീയ ദേവാലയങ്ങളിലെ മാമോദീസ ജനനതീയതിക്ക് തെളിവായി സ്വീകരിക്കാത്തതുകൊണ്ടാണിത്. കൂടാതെ 1871-ലെ അടിമകളുടെയോ അവരുടെ യജമാനന്മാരുടെയോ യഥാര്‍ത്ഥ ജനനതീയതികള്‍ ആര്‍ക്കും അറിയില്ല താനും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X