ഫിജി: മുന്‍മന്ത്രിയെ മോചിപ്പിച്ചു, വീണ്ടും ബന്ദിയാക്കി
സുവ: ഫിജിയിലെ മുന്‍ ആഭ്യന്തരമന്ത്രി ജിയോജി ഉല്ലൂനാകോവദ്രയെ മോചിപ്പിച്ച ഉടന്‍തന്നെ വീണ്ടും ബന്ദിയാക്കി. നേരത്തെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ മെഡിക്കല്‍ പരിശോധനക്കു വേണ്ടി സ്പെയ്റ്റും കൂട്ടരും മോചിപ്പിച്ചിരുന്നു.
പരിശോധനക്ക് ശേഷം മന്ത്രിയോട് തിരികെ പാര്‍ലമെന്റ് മന്ദിരത്തിലെത്താന്‍ സ്പെയ്റ്റ് ആവശ്യപ്പെട്ടിരുന്നുവെന്ന് കരുതുന്നു. സുവയിലെ കേണല്‍ വാര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് മന്ത്രിയുടെ എക്സ് റേയെടുത്തു. വീല്‍ചെയറിലാണ് ഉല്ലൂനാകോവദ്ര പാര്‍ലമെന്റിലേക്ക് തിരിച്ചു പോയതെന്ന് ബന്ധപ്പെട്ട വക്താക്കള്‍ പറഞ്ഞു.
കഴിഞ്ഞ മെയ് 31-ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന മന്ത്രി അഡി ഇമാ തകികാകിബോയെ സഹോദരിയുടെ ശവസംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ മോചിപ്പിച്ചതിനുശേഷം ഇതുവരെ ഒരു ബന്ദികളെയും മോച്പിച്ചിരുന്നില്ല. മെയ് 19-നാണ് സ്പെയ്റ്റും കൂട്ടരും പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മറ്റും ബന്ദികളാക്കിയത്. അതിനുശേഷം കുറെ പേരെ മോചിപ്പിച്ചെങ്കിലും ഇപ്പോഴും 31 പേര്‍ ബന്ദികളായിത്തന്നെ കഴിയുകയാണ്.












Click it and Unblock the Notifications