വിര്‍ജിന്‍ അറ്റ്ലാന്റിക് ജൂലൈ 16 ന് ഇന്ത്യാ ഫ്ലൈറ്റാരംഭിക്കും
ദില്ലി: ഇന്ത്യയ്ക്കും ലണ്ടനുമിടയ്ക്ക് ബ്രിട്ടനിലെ വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനകമ്പനി ജൂലൈ ആറു മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും സര്‍വീസുകളുണ്ടായിരിക്കും എന്ന് വിമാനകമ്പനി പത്രക്കുറിപ്പ് അറിയിച്ചു.
ദില്ലിയില്‍ നിന്നുള്ള മടക്കയാത്ര വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലുമായിരിക്കും. എയര്‍-ഇന്ത്യ ഇപ്പോള്‍ സര്‍വീസ് നടത്താത്ത ദിവസങ്ങളില്‍ മൂന്നാമതൊരു സര്‍വീസു കൂടി നടത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഈ ഒക്ടോബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
വിര്‍ജിന്‍ അറ്റലാന്റിക് 1999 ഡിസംബറില്‍ എയര്‍ ഇന്ത്യയുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലേക്ക് പറക്കാന്‍ അനുമതി ലഭിച്ചത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഒരു ഉഭയകക്ഷി ധാരണാ പ്രകാരം എയര്‍ ഇന്ത്യയ്ക്കും ബ്രിട്ടിഷ് എയര്‍വേസിനും ഇരുരാജ്യങ്ങള്‍ക്കുമിടയ്ക്ക് ആഴ്ചയില്‍ 16 സര്‍വീസുകള്‍ നടത്താം.
ബ്രിട്ടിഷ് എയര്‍വേസ് 16 സര്‍വീസുകളും നടത്തുന്നുണ്ടെങ്കിലും എയര്‍ ഇന്ത്യ 10 സര്‍വീസുകള്‍ മാത്രമേ നടത്തുന്നുള്ളൂ. വാണിജ്യകാരണങ്ങളാലാണിത്.












Click it and Unblock the Notifications