Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഞ്ചിയ കപ്പലിനോട് തുറമുഖം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു

മുംബൈ: റാഞ്ചികള്‍ തട്ടിയെടുത്ത ഇറ്റാലിയന്‍ കപ്പല്‍ മുംബൈ തുറമുഖത്തു നിന്ന് വിട്ടുപോകണമെന്ന് കപ്പലിന്റെ നേതാവിനോട് ഇന്ത്യന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. റാഞ്ചികളെയും ഒപ്പം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പക്ഷേ റാഞ്ചികള്‍ക്ക് ഒരു രാജ്യവും അഭയം നല്‍കാന്‍ തയ്യാറാവില്ല എന്നതുകൊണ്ട് അവരെ തങ്ങളോടൊപ്പം കൊണ്ടുപോവാന്‍ മടിക്കുകയാണ് കപ്പല്‍ അധികൃതര്‍. റാഞ്ചികളില്‍ ആരുടെയും കൈയില്‍ തിരിച്ചറിയാനാവശ്യമായ രേഖകളില്ല.

കപ്പലില്‍ ചര്‍ച്ച തുടരുകയാണ്. കപ്പല്‍ ഉടമകളുടെ ഒരു പ്രതിനിധി ചര്‍ച്ചക്കായി എത്തിയിട്ടുണ്ട്.

14 റാഞ്ചികളില്‍ 10 പേരും ഇറാനികളാണ്. ഇറാനിലേക്ക് തിരിച്ചുപോകാന്‍ തയ്യാറല്ലാത്ത റാഞ്ചികള്‍ രാഷ്ട്രീയാഭയമാണ് ആവശ്യപ്പെടുന്നത്.

തീരദേശസംരക്ഷണ സേനക്കാരും നാവികസേനക്കാരും നേരത്തെ റാഞ്ചികളെ ചോദ്യം ചെയ്തിരുന്നു. തൊഴിലാളികളായി ചമഞ്ഞാണ് സംഘം കപ്പലിനകത്ത് കടന്നതെന്ന് തീരദേശ സംരക്ഷണസേനാ വക്താവ് പറഞ്ഞു.

കപ്പലില്‍ ഒരു ദിവസം തിരച്ചില്‍ നടത്തിയിട്ടും ബോംബോ മറ്റ് ആയുധങ്ങളോ കണ്ടില്ലെന്ന് വക്താവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+