ജമ്മു ബസ്സപകടത്തില്‍ 13 പേര്‍ മരിച്ചു
ജമ്മു: ജമ്മുകശ്മീരിലുണ്ടായ ബസ്സപകടത്തില്‍ കുറഞ്ഞത് 13 പേരെങ്കിലും മരിക്കുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മുവില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെ നന്ദിനി എന്ന സ്ഥലത്തിനടുത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത് എന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ജമ്മുവിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications