സി.പി.ഐയും ആര്‍.എസ്.പിയും സീറ്റ്പങ്കുവെക്കണമെന്ന് സി.പി.എം
ദില്ലി: രാജ്യസഭാസീറ്റിനെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ സി.പി.ഐയും ആര്‍.എസ്.പിയും സീറ്റ് പങ്കുവെക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു.
തങ്ങളുടെ സീറ്റ് സി.പി.ഐക്ക് വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് 15ാം തീയതി വ്യാഴാഴ്ച്ച ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിലുണ്ടായ തീരുമാനം. പകരം സി.പി.ഐ.യും ആര്‍.എസ്.പിയും സീറ്റ് പങ്കിടണം. 16ാം തീയതി വെള്ളിയാഴ്ച്ച ചേരുന്ന ഇടതുമുന്നണി സംസ്ഥാന സമിതി യോഗത്തില്‍ സി.പി.എം നേതാക്കള്‍ ഈ നിര്‍ദേശം മുന്നോട്ടുവെക്കും.
16 ആണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വെള്ളിയാഴ്ച്ച ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ സി.പി.എം മുന്നോട്ടുവെക്കുന്ന നിര്‍ദേശം ആര്‍.എസ്.പിയും സി.പി.ഐയും അംഗീകരിച്ചില്ലെങ്കില്‍ അത് മുന്നണിയില്‍ വന്‍പ്രതിസന്ധി സൃഷ്ടിച്ചേക്കും. ആര്‍.എസ്.പിയും സി.പി.ഐയും വിട്ടുവീഴ്ച്ചക്ക് തയ്യാറാവുകയാണെങ്കില്‍ വെള്ളിയാഴ്ച്ച പ്രേമചന്ദ്രനോ വി.വി.രാഘവനോ പത്രിക പിന്‍വലിക്കും.
സി.പി.എം നിര്‍ദേശം മറ്റു കക്ഷികള്‍ അംഗീകരിക്കുകയാണെങ്കില്‍ തന്നെ പങ്കുവെക്കുന്ന സീറ്റില്‍ ആദ്യത്തെ ഊഴം ആരുടേതായിരിക്കണമെന്നതാണ് ഉയര്‍ന്നുവരാനിടയുള്ള മറ്റൊരു തര്‍ക്കവിഷയം.












Click it and Unblock the Notifications