സീറ്റുകള്‍ പങ്കുവെക്കും; സി.പി.എം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു
തിരുവനന്തപുരം: സി.പി.എമ്മിന്റെ രാജ്യസഭാസ്ഥാനാര്‍ഥി ചന്ദ്രന്‍പിള്ള നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. ഇതോടെ ദിവസങ്ങളായി രാജ്യസഭാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയില്‍ രൂക്ഷമായിരുന്ന പ്രതിസന്ധിക്ക് വിരാമമായി.
സി.പി.ഐയും ആര്.എസ്.പിയും സി.പി.എമ്മും ജനതാദളും രാജ്യസഭാ സീറ്റുകള്‍ പങ്കുവെക്കുമെന്ന് എല്‍.ഡി.എഫ് സംസ്ഥാന സമിതി യോഗത്തിനു ശേഷം മുന്നണി കണ്‍വീനര്‍ വി.എസ്.അച്ചുതാനന്ദന് വാര്‍ത്താലേഖകരെ അറിയിച്ചു. യോഗത്തിലുണ്ടായ ധാരണ പ്രകാരം സി.പി.ഐയും ആര്.എസ്.പിയും ആദ്യമൂന്ന് വര്‍ഷം രാജ്യസഭാ സീറ്റുകള്‍ കൈയില്‍ വെക്കും. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം സീറ്റ് സി.പി.എമ്മിനും ജനതാദളിനുമായിരിക്കും .
ചന്ദ്രന്‍പിള്ള പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് ആര്.എസ്.പിയുടെ കെ.പ്രേമചന്ദ്രനും സി.പി.ഐയുടെ വി.വി.രാഘവനും മുസ്ലിം ലീഗിന്റെ അബ്ദുസമദ് സമദാനിയും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.
ദില്ലിയില്‍ വെച്ചു നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം സി.പി.എം നേതാക്കളായ വി.എസ്.അച്ചുതാനന്ദനും ഇ.കെ.നായനാരും പിണറായി വിജയനും 16ാം തീയതി ശനിയാഴ്ച്ച തിരുവനന്തപുരത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സമിതി യോഗം ചേര്‍ന്നത്.
പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇക്കാര്യത്തെ കുറിച്ച് എന്തെങ്കിലും തീരുമാനമെടുത്തിരുന്നുവോ എന്ന ചോദ്യത്തിന് മറുപടിയായി കേന്ദ്രനേതൃത്വം ചില ഉപദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മിറ്റിക്ക് വിടുകയായിരുന്നുവെന്ന് അച്ചുതാനന്ദന് പറഞ്ഞു.
തീരുമാനം എല്ലാവര്ക്കും സ്വീകാര്യമാണെന്ന് സംസ്ഥാന സമിതി യോഗത്തിനു ശേഷം ആര്.എസ്.പി സംസ്ഥാന സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന് പറഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications