ശ്രീലങ്ക: മനുഷ്യബോംബായി വന്നത് സിംഹളന്‍
കൊളംബോ: 14ാം തീയതി ബുധനാഴ്ച കൊളംബോക്കടുത്ത് മനുഷ്യബോംബായി വന്ന് മൂന്ന് പേരെ കൊലപ്പെടുത്തിയയാള്‍ എല്‍.ടി.ടി.ഇക്കാരനല്ലെന്നും ഒരു സിംഹളനാണെന്നും ശ്രീലങ്കന്‍ പോലീസ് വെളിപ്പെടുത്തി.
മൊറാത്തുവയിലെ ഒരു ആശാരിയാണ് ചാവേര്‍ പോരാളിയെന്ന് പോലീസ് പറഞ്ഞു. തന്റെ സൈക്കിളില്‍ ബോംബുമായി വന്ന് വ്യോമസേനയുടെ ബസ്സിനു മുന്നിലേക്ക് ചാടുകയായിരുന്നു ചാവേര്‍ പോരാളി.
മരിച്ച ചാവേര്‍പോരാളിയുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇത്തരമൊരു സംഭവത്തില്‍ ഒരു സിംഹളന്‍ കുറ്റവാളിയാകുന്നത് ശ്രീലങ്കയില്‍ ആദ്യമായാണ്. അയാള്‍ക്ക് എല്‍.ടി.ടി.ഇ പണം നല്‍കിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചറിയേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications