കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ രണ്‍വീര്‍സേന വധിച്ചവരുടെ എണ്ണം 35 ആയി

  • By Staff
Google Oneindia Malayalam News

പട്ന: ബീഹാറില്‍ മിയാപ്പൂര്‍ ഗ്രാമത്തില്‍ രണ്‍വീര്‍സേനയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. മരിച്ചവരുടെ എണ്ണം ഇനിയും കൂടിയേക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

17ാം തീയതി വെള്ളിയാഴ്ച്ച രാത്രി 11 മണിക്കാണ് രണ്‍വീര്‍സേന ഗ്രാമീണര്‍ക്കു നേരെ വെടിവെപ്പ് നടത്തിയത്. 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

30 പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മാരകമായി മുറിവേറ്റ അഞ്ചു പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരിച്ചത്.

കൊല്ലപ്പെട്ടവരെല്ലാം യാദവവരാണ്. മരിച്ചവരില്‍ 20 പേരും സ്ത്രീകളാണ്.

ഇരുന്നൂറോളം രണ്‍വീര്‍സേനക്കാര്‍ ഗ്രാമം വളയുകായിരുന്നു. തുടര്‍ന്ന് യാദവന്‍മാരെ തെരഞ്ഞുപിടിച്ച് നിരയായി നിര്‍ത്തി വെടിവെച്ചുകൊന്നു.

പരിക്കേറ്റവരില്‍ പത്തുപേരെ അനുരാഗ് നാരായണ്‍ മഗാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ഒമ്പതു പേരെ ഔറംഗാബാദിലെ ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരില്‍ പലരും അത്യാസന്ന നിലയിലാണെന്നും മരിച്ചവരുടെ എണ്ണം ഇനിയും കൂടിയേക്കുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

അക്രമത്തിനു ശേഷം കൊലപാതകികള്‍ രക്ഷപ്പെട്ടു. അക്രമം നടത്തിയ രണ്‍വീര്‍സേന നിരോധിക്കപ്പെട്ട സംഘടനയാണ്. കൊലപാതകികളെ പിടികൂടാനായി ജില്ലാ അതിര്‍ത്തികള്‍ അടച്ചിട്ട് പരിശോധന നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

ബീഹാറില്‍ നടക്കുന്ന അക്രമപരമ്പരകളുടെ തുടര്‍ച്ചയാണ് ഈ സംഭവം. ജൂണ്‍ മൂന്നിന് രാജ്ബെയ്ഗ ഗ്രാമത്തില്‍ അഞ്ചുപേര്‍ വധിക്കപ്പെട്ടിരുന്നു. ജൂണ്‍ 11ന് അത്സര്‍ വില്ലേജില്‍ 12 പേര്‍ കൊല്ലപ്പെട്ടത് ഈ സംഭവവുമായി ബന്ധപ്പെട്ടാണെന്ന് കരുതുന്നു. അന്ന് തന്നെ മറ്റൊരു ഗ്രാമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X