Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടത്തില്‍ രണ്ട് ക്രിസ്ത്യന്‍ പുരോഹിതര്‍ മരിച്ചു

കോട്ടയം: കോട്ടയത്തിനടുത്ത് നീലിമംഗലത്ത് 17ാം തീയതി ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ജീപ്പപകടത്തില്‍ രണ്ടു ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

നീലിമംഗലം പാലത്തിനടുത്ത് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം നടന്നത്.

കോട്ടയം ഗുഡ് ഷെപ്പേഡ് പള്ളിയിലെ പുരോഹിതന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ മുണ്ടന്‍ചേരില്‍(60), ഫാദര്‍ ആന്റണി കൊടുവേലിപറമ്പില്‍(46) എന്നിവരാണ് മരണമടഞ്ഞത്. ജീപ്പില്‍ ഒപ്പം സഞ്ചരിച്ചിരുന്ന ബ്രദര്‍ ഗിരീഷ്, കോണ്‍സ്റ്റബിള്‍ ജോയി, ജോയിയുടെ മകന്‍ രാജു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുഡ്ഷെപ്പേഡ് പള്ളിയിലെ പുരോഹതിനായ ഫാദര്‍ മൈക്കിളിന്റെ സഹോദരന്‍ പൈലിയുടെ മരണവിവരമറിഞ്ഞ് പോയതായിരുന്നു ഇവര്‍. പൈലിയുടെ മാളയിലെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+