കേരള നിയമസഭാ ബജറ്റ് സമ്മേളനം ജൂണ്‍ 19 ന്
തിരുവനന്തപുരം: 33 ദിവസം നീണ്ടു നില്‍ക്കുന്ന കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ജൂണ്‍ 19 ന് ആരംഭിക്കും. നിയമസഭാ സ്പീക്കര്‍ എം വിജയകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ധന ബില്ല് ഈ സമ്മേളനത്തില്‍ തന്നെ സഭയില്‍ വരുമെന്നും സ്പീക്കര്‍ അറിയിച്ചു.
വിവാദമുണ്ടാക്കിയ കേരള വന ഓര്‍ഡിനന്‍സുള്‍പ്പടെ മൂന്ന് ഓര്‍ഡിനന്‍സുകളും 44 ബില്ലുകളും സഭയുടെ മുന്നില്‍ വരും. ഏറെ പ്രതീക്ഷകളുണര്‍ത്തിയ കായിക ബില്ലും ചര്‍ച്ചയ്ക്ക് വരും. ബില്ലുകളുടെ വിവിധ പരിശോധനാ കമ്മറ്റികള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പഠിച്ച് സര്‍ക്കാര്‍ നടപടി എടുക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട് എന്ന് സ്പീക്കര്‍ അറിയിച്ചു.
ഭേദഗതി ചെയ്യപ്പെട്ട മുപ്പത്തിയാറാം വകുപ്പ് പ്രകാരം പരിശോധനാ കമ്മറ്റി അംഗങ്ങള്‍ നിരാകരിച്ച കാര്യങ്ങള്‍ തള്ളിക്കളയുമ്പോള്‍ ബന്ധപ്പെട്ട മന്ത്രി ഒരു വിശദീകരണവും കൂടി നല്‍കണം.












Click it and Unblock the Notifications