Get Updates
Get notified of breaking news, exclusive insights, and must-see stories!

യു ഡി എഫ് മാര്‍ച്ചില്‍ പോലീസിന് നേരെ കല്ലേറ്

തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തിന്റെ പേരില്‍ ഐക്യ ജനാധിപത്യ മുന്നണി ജൂണ്‍ 16ന് (വെളളിയാഴ്ച) നടത്തിയ സെക്രട്ടേറിയറ്റിന് മാര്‍ച്ച് അക്രമാസക്തമായി. നേതാക്കള്‍ പ്രസംഗിച്ചു നില്‍ക്കേ പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.

പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിലുള്ള അഴിമതിആരോപണത്തിനെതിരെ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു യു ഡി എഫ് മാര്‍ച്ച്. മുന്‍ മന്ത്രി ബാലകൃഷ്ണപിള്ളയ്ക്ക് കല്ലേറുകൊണ്ടു. കല്ലേറ് കനത്തപ്പോള്‍ കെ ശങ്കരനാരായണന്‍, എം ഐ ഷാനവാസ്, ശോഭനാ ജോര്‍ജ്, രാധാ രാഘവന്‍ തുടങ്ങിയ നേതാക്കള്‍ മരങ്ങള്‍ക്ക് പിന്നില്‍ അഭയം തേടി.

കെ കരുണാകരന്‍, എ കെ ആന്റണി എന്നിവരുള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നില്‍ക്കവേയായിരുന്നു കല്ലേറ്. ബഹളത്തിനിടെ സെക്രട്ടേറിയറ്റില്‍ തള്ളിക്കയറാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. കെ കരുണാകരനെ വി എസ് ശിവകുമാര്‍ എം പി, എന്‍ പീതാംബര ക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യക വലയം തീര്‍ത്ത് കൊണ്ടുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+