കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. വെള്ളിയാഴ്ച്ച കാസര്‍കോട് ജില്ലയില്‍ രണ്ടു കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു.
അതിഫ(12), അസ്മിന(10) എന്നിവരാണ് മരിച്ചത്. കാസര്‍ക്കോട് ജില്ലയിലെ പെരിയടുക്കയിലാണ് സംഭവം.
ജൂണ്‍ ഒന്നിന് കാലവര്‍ഷം തുടങ്ങിയതിനു ശേഷം വിവിധ സംഭവങ്ങളില്‍ 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഏഴ് പേരാണ് മരിച്ചത്. കോഴിക്കോടും കാസര്‍ക്കോടും നാലുപേര്‍ വീതവും ആലപ്പുഴയിലും മലപ്പുറത്തും രണ്ടു പേര്‍ വീതവും എറണാകുളത്തും പാലക്കാട്ടും വയനാട്ടിലും ഓരോ ആളും മരിച്ചു.












Click it and Unblock the Notifications