പമ്പയില്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം
പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലത്ത് പമ്പാനദിയില്‍ ഒരു ചെറിയ അണക്കെട്ട് നിര്‍മ്മിച്ച് വെള്ളത്തിന്റെ നില ക്രമപ്പെടുത്തണമെന്ന് കേരള അസംബ്ലിയുടെ ഒരു സബ്ജക്ട് കമ്മറ്റി നിര്‍ദ്ദേശിച്ചു. ശബരിമലയില്‍ റോഡ് പണി ഏറ്റെടുത്ത് നടത്തിയ കരാറുകാര്‍ക്ക് കൊടുക്കാനുള്ള കുടിശ്ശികയായ പത്ത് കോടി രൂപയും അനുവദിക്കാന്‍ സബ്ജക്ട് കമ്മറ്റി നിര്‍ദ്ദേശിച്ചുവെന്ന് വനം, ദേവസ്വം മന്ത്രി സി കെ നാണു അറിയിച്ചു.
പതിനാറ് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് ചെറു അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ജലവകുപ്പിന് പരിപാടിയുണ്ട്. അടുത്ത ശബരിമല സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന് കരുതപ്പെടുന്നു.
മലിനജലം ശുദ്ധീകരിക്കാനുള്ള സ്ഥാപനം ചെറിയാനവട്ടത്തിനടുത്ത് തുടങ്ങാന്‍ വനം വകുപ്പ് ദേവസ്വം ബോര്‍ഡിന് ഒരു ഏക്കര്‍ ഭൂമി കൊടുത്തിട്ടുണ്ട്. അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് അഞ്ചേക്കര്‍ ഭൂമിയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. മരങ്ങള്‍ മുറിക്കാതെ തന്നെയാണ് ഇത് ചെയ്യുന്നത്.












Click it and Unblock the Notifications