അച്ചുതാനന്ദന്റെ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: മാരാരിക്കുളം എം.എല്‍.എ പി.ജെ.ഫ്രാന്‍സിസിനെതിരെ വി.എസ്.അച്ചുതാനന്ദന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. ഫ്രാന്‍സിസിന്റെ കോടതി ചെലവായി 10000 രൂപ നല്‍കാന്‍ കോടതി അച്ചുതാനന്ദനോട് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ആനന്ദ്, ജസ്റ്റിസ് എസ്.ആര്‍.സേത്തി, ജസ്റ്റിസ് എസ്. ശ്രീനിവാസന്‍ എന്നിരവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരിക്കുളം മണ്ഡലത്തില്‍ ക്രമക്കേട് നടന്നതായി ആരോപിച്ചാണ് ഫ്രാന്‍സിസിനെതിരെ മത്സരിച്ചിരുന്ന അച്ചുതാനന്ദന്‍ ഹര്‍ജി നല്‍കിയത്. ഫ്രാന്‍സിസ് തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായുള്ള വാദം കോടതി തള്ളി. ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വാദം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.
അച്ചുതാനന്ദന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ അച്ചുതാനന്ദന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് ഹര്‍ജി പുന:പരിശോധിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിധി പ്രഖ്യാപിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications