ശ്രീലങ്കയില്‍ എട്ട് പുലികള്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കന്‍ വ്യോമസേന പുലികളുടെ ഒരു ക്യാമ്പില്‍ ബോംബിട്ട് ഏഴുപേരെ കൊന്നു. മറ്റൊരു സംഭവത്തില്‍ ഒരു എല്‍.ടി.ടി.ഇ പോരാളി കൊല്ലപ്പെട്ടു.
കിഴക്കന്‍ ത്രിങ്കോമാലിയിലെ കൊക്കാട്ടിയിലെ എല്‍.ടി.ടി.ഇ ക്യാമ്പിനു നേരയാണ് വ്യോമസേന ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ 20 പുലികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വടക്കന്‍ ജാഫ്നയില്‍ 16ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം ഒരു എല്‍.ടി.ടി.ഇക്കാരനെ സൈന്യം വധിച്ചു. വടക്കന്‍ ജാഫ്നയില്‍ തനങ്കിളപ്പിലുണ്ടായ പോരാട്ടത്തില്‍ സൈന്യം പുലികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയതായി സൈനിക വക്താവ് അവകാശപ്പെട്ടു.












Click it and Unblock the Notifications