കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ പുതിയ സര്‍ക്കാരിന് ശ്രമിക്കില്ലെന്ന് എന്‍ ഡി എ

  • By Staff
Google Oneindia Malayalam News

ദില്ലി: ബീഹാറിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ആര്‍ ജെ ഡി സര്‍ക്കാര്‍ നിലം പതിച്ചാല്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ മുന്നോട്ട് വരില്ലെന്ന് ദേശീയ ജനാധിപത്യ മുന്നണി വ്യക്തമാക്കി. കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും റബ്ദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ പ്രേരണയേകനാണിത് എന്ന് കരുതപ്പെടുന്നു.

ദേശീയ ജനാധിപത്യ മുന്നണിക്ക് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് മുന്നണിയിലെ വലിയ കക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി അറിയിച്ചു. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുമോ എന്ന ചോദ്യത്തിന് ബി ജെ പി ജനറല്‍ സെക്രട്ടറി ജന കൃഷ്ണമൂര്‍ത്തി കൃത്യമായ ഒരുത്തരം പറഞ്ഞില്ല.

എന്നാല്‍ ദേശീയ ജനാധിപത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുകയില്ലെന്ന് സമതാ പാര്‍ട്ടി പ്രസിഡന്റ് ജയ ജയ്റ്റിലി തീര്‍ത്തു പറഞ്ഞു. ബീഹാറിലെ കൂട്ടക്കൊലയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അപലപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X