ബീഹാറിലെ കൂട്ടകൊല: 11 പേരെ അറസ്റ്റ് ചെയ്തു
പട്ന: ബീഹാറില്‍ 35 പേരെ രണ്‍വീര്‍സേന കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഔറംഗബാദിലെയും ജഹനാബാദിലെയും അര്‍വാളിലെയും വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്ന് സംസ്ഥാന പോലീസ് വക്താവ് പറഞ്ഞു. റെയ്ഡിന് കേന്ദ്ര റിസര്‍വ് പോലീസിന്റെയും ബീഹാര്‍ സൈനിക പോലീസിന്റെയും സഹായമുണ്ടായിരുന്നു.
ഔറംഗാബാദിലെ ഗോഹില്‍ നിന്നുമാണ് എട്ടുപേരെ 18ാം തീയതി ശനിയാഴ്ച്ച അറസ്റ്റ് ചെയ്തത്. അന്വേഷണം തുടരുകയാണ്.
മിയാപ്പൂര്‍ ഗ്രാമത്തിലെ പോലീസ് പിക്കറ്റിലുണ്ടായിരുന്ന പോലീസുകാരനെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്തു.
മുന്‍ കേന്ദ്രമന്തി എം.എ നാഖ്വിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സംഘം ഞായറാഴ്ച്ച സംഭവസ്ഥലം സന്ദര്‍ശിച്ചു. ബീഹാറിലെ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും റബ്ഡി സര്‍ക്കാരിന്റെ ദുര്‍ഭരണം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും നഖ്വി പറഞ്ഞു.
അതേസമയം റബ്ഡി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായായാണ് ഈ സംഭവം നടന്നതെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ആരോപിച്ചു.












Click it and Unblock the Notifications