സ്പെയിറ്റ് നിര്‍ദേശിച്ചവരെ ഇടക്കാല സര്‍ക്കാരിലുള്‍പ്പെടുത്തും
സുവ: അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റ് നിര്‍ദേശിച്ച ഇരുപതു പേരെ ഇടക്കാല സര്‍ക്കാരിലുള്‍പ്പെടുത്തുമെന്ന് ഫിജിയിലെ സൈനിക ഭരണകൂടം വ്യക്തമാക്കി.
ജോര്‍ജ് സ്പെയിറ്റ് നല്‍കിയ ലിസ്റ്റില്‍ സ്പെയിറ്റിന്റെ പേരില്ലെന്ന് സൈനികവക്താവ് പറഞ്ഞു.
രാഷ്ട്രീയബന്ധങ്ങളില്ലാത്തവരും സമൂഹത്തില്‍ കൃത്യമായ നിലപാടുമുള്ളവരായതുകൊണ്ടാണ് അവരെ ഇടക്കാല സര്‍ക്കാരിലുള്‍പ്പെടുത്താന്‍ സമ്മതിച്ചത്. ഇടക്കാല മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താവുന്ന കുറച്ചു പേര്‍ മാത്രമേ രാജ്യത്തുള്ളൂ. അതുകൊണ്ടാണ് സ്പെയിറ്റ് നല്‍കിയ നിര്‍ദേശം അംഗീകരിച്ചത്. സൈനിക വക്താവ് പറഞ്ഞു.
ഇരുകൂട്ടര്‍ക്കും സ്വീകാര്യമായവരുടെ പേരാണ് നിര്‍ദേശിച്ചിട്ടുള്ളതെന്ന് സ്പെയിറ്റിന്റെ വക്താവ് പറഞ്ഞു












Click it and Unblock the Notifications