ബോംബെ ഓഹരി സൂചിക 72 പോയിന്റ് കൂടി
മുംബൈ: ബോംബെ ഓഹരി സൂചിക ജൂണ്‍ 19 തിങ്കളാഴ്ച 72 പോയിന്റ് (1.5 ശതമാനം) കൂടി 4837.24 ലവസാനിച്ചു. വെള്ളിയാഴ്ച സൂചിക 4764.67 ലാണ് അവസാനിച്ചത്. കമ്പനികളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ ലാഭ-നഷ്ട കണക്ക് അടുത്ത മാസം പ്രസിദ്ധീകരിക്കും. ഇത് മികച്ചതാകും എന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ സാങ്കേതികവിദ്യാ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് ഓഹരി വിപണിയിലെ ഉണര്‍വിന് കാരണം എന്ന് വ്യാപാരികള്‍ പറഞ്ഞു.
തിങ്കളാഴ്ച 17 പോയിന്റ് (1.3 ശതമാനം) കൂടി 1496.60 ലാണ് നാഷണല്‍ സ്റ്റാക്ക് എക്സചേഞ്ച് സൂചിക അവസാനിച്ചത്. വെള്ളിയാഴ്ച സൂചിക അവസാനിച്ചത് 1479.55ലായിരുന്നു.
പെന്റാസോഫ്റ്റ് ടെക്നോളജീസ്, എച്ച് സി എല്‍, ഇന്‍ഫോസിസ്റ്റംസ്, പെന്റാമീഡിയ ഗ്രാഫിക്സ്, ആപ്ടെക്, സില്‍വര്‍ ലൈന്‍ ടെക്നോളജീസ് എന്നീ കമ്പനികളുടെ ഓഹരി വിലകള്‍ കുത്തനെയുയര്‍ന്നു.












Click it and Unblock the Notifications