ബീഹാര്‍: രാഷ്ട്രപതി ഭരണത്തിന്് പ്രതിപക്ഷപിന്തുണ വേണമെന്ന് അദ്വാനി
ദില്ലി: പ്രതിപക്ഷകക്ഷികളുടെ പിന്തുണയുണ്ടായാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ ബീഹാറില്‍ രാഷട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കം നടത്തുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പറഞ്ഞു.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കണം. പ്രതിപക്ഷകക്ഷികളുടെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായാല്‍ മാത്രമേ ഇക്കാര്യം രാജ്യസഭയില്‍ അംഗീകരിക്കപ്പെടുകയുള്ളൂ. രാഷ്ട്രീയ ജനതാദളിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഇത്തരമൊരു നീക്കത്തെ പിന്തുണക്കുകയില്ല. അദ്വാനി പറഞ്ഞു.
ബീഹാര്‍ സര്‍ക്കാരിന് എല്ലാ തരത്തിലുള്ള സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായി കൂടുതല്‍ സൈനികരെ ബീഹാറിലേക്കയക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.












Click it and Unblock the Notifications