ദില്ലിയില്‍ സ്ഫോടനങ്ങള്‍: രണ്ട് മരണം
ദില്ലി: ദില്ലിയിലെ ചരിത്രപ്രധാനമായ ചുവപ്പ് കോട്ടയ്ക്ക് സമീപം ജൂണ്‍ 18 ഞായറാഴ്ചയുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 8:45 നായിരുന്നു സംഭവം.
ചുവപ്പ് കോട്ടയ്ക്ക് എതിര്‍രെയുള്ള ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫീസിലാണ് ആദ്യ സഫോടനം നടന്നത്. അവിടെയുണ്ടായിരുന്ന ഒട്ടേറെ ബസ്സുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഏതാനും മിനറ്റുകള്‍ക്കകമാണ് രണ്ടാമത്തെ സ്ഫോടനവും നടന്നത്. എട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഒരു പുരുഷനും ഈ സഫോടനത്തില്‍ കൊല്ലപ്പെട്ടു. പുരുഷന്‍ അവിടെവച്ചു തന്നെയും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് മരിച്ചത്.
സ്ഫോടനങ്ങള്‍ തലസ്ഥാനത്ത് പരിഭ്രാന്തി പരത്തി. ജനങ്ങള്‍ സ്ഫോടനങ്ങള്‍ നടന്നിടത്ത് തടിച്ചുകൂടി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അഗ്നി ശമനാ വിഭാഗവും ആംബുലന്‍സുകളും സ്ഥലത്ത് ഉടനെത്തി. ഇക്കൊല്ലം ദില്ലിയില്‍ നടക്കുന്ന നാലാമത്തെ ബോംബ് സ്ഫോടനമാണിത്.












Click it and Unblock the Notifications