Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവരസാങ്കേതികവിദ്യാ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി

ദില്ലി: വിവരസാങ്കേതികവിദ്യ ബില്ലടക്കം അഞ്ചു ബില്ലുകള്‍ക്ക് രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ അനുമതി നല്‍കി.

നിലവിലുള്ള നിയമങ്ങള്‍ ഇ-കോമേഴ്സിനും ബാധകമാക്കുന്നതാണ് വിവരസാങ്കേതികവിദ്യാ ബില്‍. ഇതിനു പുറമെ ഡിജിറ്റല്‍ സിഗ്നേച്ചറിന് നിയമപരമായ അംഗീകാരം നല്‍കുകയും ചെയ്യുന്നു.

ഭരണഘടന 81ാം ഭേദഗതി ബില്‍ (2000), പ്രത്യക്ഷനികുതി നിയമം (പലതരം) പിന്‍വലിക്കുന്ന ബില്‍ (2000), പ്രധാന തുറമുഖ ബില്‍ (2000), കോട്ടണ്‍ തുണിത്തരങ്ങള്‍ക്കുള്ള സെസ് പിന്‍വലിക്കുന്ന ബില്‍ (2000) എന്നിവയാണ് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച മറ്റു ബില്ലുകള്‍.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് വിവരസാങ്കേതികവിദ്യാ ബില്‍ പാസാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+