കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിണിമരണം തടയാന്‍ സൗജന്യറേഷന്‍ നല്‍കുമെന്ന് മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് റവന്യൂമന്ത്രി കെ.ഇ.ഇസ്മയില്‍ നിയമസഭയില്‍ പറഞ്ഞു.

ചോദ്യോത്തരവേളയില്‍ പ്രതിപക്ഷനേതാവ് എ.കെ. ആന്റണിയാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയില്‍ സംസ്ഥാനത്തുണ്ടായ പട്ടിണിമരണങ്ങളെ കുറിച്ച് പരമാര്‍ശിച്ചത്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ സൗജന്യറേഷന്‍ അനുവദിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.

സൗജന്യ റേഷന്‍ അനുവദിക്കുന്നതടക്കം അടിയന്തിര നടപടികള്‍ കൈകൊള്ളാന്‍ ബന്ധപ്പെട്ട അധികൃതര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. പട്ടിണിമരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി ഇസ്മയില്‍ പറഞ്ഞു.

നേരത്തെ, കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ കൊണ്ടുവന്ന ഉദാരവത്കരണനയങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ഭക്ഷ്യമന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞത് ശബ്ദായമാനമായ രംഗങ്ങള്‍ക്കിടയാക്കി. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടത് മറച്ചുവെക്കാനാണ് കോണ്‍ഗ്രസിനു മേല്‍ കുറ്റം ചാര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

സ്ഥിതിഗതികളെ കുറിച്ച് പഠിക്കാന്‍ ശരിയായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. കാലവര്‍ഷക്കെടുതികള്‍ മൂലം കഷ്ടത അനുഭവിക്കുന്ന തീരദേശപ്രദേശങ്ങളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ സര്‍ക്കാര്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.

ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ പ്രതിപക്ഷം രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് ആനത്തലവട്ടം ആനന്ദന്‍(സി.പി.എം) പറഞ്ഞു. 160 പട്ടിണിമരണങ്ങളുണ്ടായ ആന്ധ്രപ്രദേശിലേതിനേക്കാള്‍ കേരളത്തിന്റെ സ്ഥിതി മെച്ചമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X