ജനകീയ പോലീസ് പദ്ധതി നടപ്പാക്കുമെന്ന് നായനാര്‍
തിരുവനന്തപുരം: ജനകീയ പോലീസ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നായനാര്‍ നിയമസഭയെ അറിയിച്ചു. എതിര്‍പ്പുകളുണ്ടെങ്കിലും ജനകീയ പോലീസ് പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകും എന്നതിന്റെ സൂചനയാണിത്.
കോണ്‍ഗ്രസ്സിന്റേയും ഭരണകക്ഷിയില്‍ പെട്ട ചില പാര്‍ട്ടികളുടേയും എതിര്‍പ്പിനെ അവഗണിച്ചു കൊണ്ടാണിത്. നേരത്തെ ഈ പദ്ധതി വിവാദമുയര്‍ത്തിയതിനെ തുടര്‍ന്ന് ഇതിന്റെ ഭാവിയെക്കുറിച്ച് സംശയമുണ്ടായിരുന്നു.
ജനകീയ പോലീസ് പദ്ധതിയെക്കുറിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റുള്ളവരുടേയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട് എന്ന് നായനാര്‍ അറിയിച്ചു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കും ഇതിന്റെ തലവന്‍.












Click it and Unblock the Notifications