Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹളം മൂലം സഭ നേരത്തേ പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ധര്‍ണ്ണ നടത്തിയതിനെത്തുടര്‍ന്ന് സ്പീക്കര്‍ സഭ നേരത്തേ അവസാനിപ്പിച്ചു. വിവാദമായ പ്ലസ് ടു പ്രശ്നത്തിന്റെ പേരിലാണ് ധര്‍ണ്ണ നടന്നത്. സഭയുടെ മഴക്കാല സമ്മേളനം ജൂണ്‍ 19 തിങ്ങളാഴ്ചയാണ് തുടങ്ങിയത്.

സ്കൂളുകള്‍ക്ക് പ്ലസ് ടൂ അനുവദിച്ചതിലെ അഴിമതിയെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പല പ്രാവശ്യം സഭാ നടപടികള്‍ തടസ്സപ്പെടുത്തി. പ്രീഡിഗ്രി കോളേജുകളില്‍ നിന്ന് വേര്‍പെടുത്തുന്നതിന്റെ ഭാഗമായി 287 സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചിരുന്നു. ഇതില്‍ അഴിമതി നടന്നുവെന്നും അത് ഒരു സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് എ കെ ആന്റണിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയതിനെത്തുടര്‍ന്നാണ് സഭയില്‍ ബഹളം തുടങ്ങിയത്.

ഇതേ പ്രശ്നത്തെച്ചൊല്ലി ശൂന്യവേളയില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. തിരിച്ചു വന്ന പ്രതിപക്ഷാംഗങ്ങള്‍ അന്വേഷണം നടത്തില്ലെന്ന് നായനാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി നടുത്തളത്തിലേക്ക് ഇറങ്ങിച്ചെന്നു. ഈ സമയം ഭരണകക്ഷി പ്രതിപക്ഷ നിരകളില്‍ നിന്ന് ആക്രോശങ്ങളും കേള്‍ക്കാമായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു.

സഭ വീണ്ടും തുടങ്ങിയപ്പോഴും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം തുടരുകയും സഭയുടെ നടുത്തളത്തില്‍ നിന്ന് ബഹളം വയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+