കേരളത്തില്‍ ബുധനാഴ്ച്ച വരെ കനത്ത മഴയുണ്ടാകും
തിരുവനന്തപുരം: 21ാം തീയതി ബുധനാഴ്ച്ച വരെ കേരളത്തിലെ മിക്ക ഭാഗത്തും ലക്ഷദ്വീപിലെ ചില സ്ഥലങ്ങളിലും കനത്ത മഴയുണ്ടാകും.
കേരളത്തില്‍ മിക്ക പ്രദേശങ്ങളിലും 19ാം തീയതി തിങ്കളാഴ്ച്ച നല്ലതോതില്‍ മഴയുണ്ടായി.
മഞ്ചേരിയിലും ഹോസ്ദുര്‍ഗിലും ആറ് സെന്റി മീറ്റര്‍ മഴ ലഭിച്ചു. മൂന്നാറിലും കാസര്‍ക്കോട്ടും അഞ്ച് സെന്റി മീറ്റര്‍ മഴ പെയ്തു. കണ്ണൂരും കുന്ദംകുളത്തും തൊടുപുഴയിലും നാല് സെന്റ് മീറ്റര്‍ മഴയുണ്ടായി.
ലക്ഷദ്വീപില്‍ മിക്കവാറും വരണ്ട കാലാവസ്ഥയായിരുന്നു.
കര്‍ണാടകത്തിലെ തീരദേശപ്രദേശങ്ങളിലും തെക്കന്‍ പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂര്‍ അതിശക്തമായ മഴയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications