പ്രസിഡന്റിനെ കുറിച്ച് ധാരണയായെന്ന് സ്പെയിറ്റ്
സുവ: ഫിജിയുടെ അടുത്ത പ്രസിഡന്റ് ആരാകണമെന്നതിനെ കുറിച്ച് സൈന്യവുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റ് പറഞ്ഞു.
മുന്‍ വൈസ് പ്രസിഡന്റ് റാതു ജോസെഫ ഇലോയിലോവിനെ അടുത്ത പ്രസിഡന്റാക്കാമെന്ന തീരുമാനത്തിലാണ് എത്തിയതെന്ന് സ്പെയിറ്റ് വ്യക്തമാക്കി.
രൂപീകരിക്കാന്‍ പോവുന്ന സര്‍ക്കാരിനെ കുറിച്ച് ധാരണയിലെത്തി കഴിഞ്ഞാല്‍ ഉടമ്പടിയില്‍ ഒപ്പുവെക്കും. തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുകയും ആയുധങ്ങള്‍ തിരിച്ചുകൊടുക്കുകയും ചെയ്യും. പിന്നീട് എനിക്കെന്റെ ഗ്രാമത്തിലേക്ക് മടങ്ങാം. സ്പെയിറ്റ് പറഞ്ഞു.
ഫിജിയിലെ പതിസന്ധി അവസാനിപ്പിക്കാനായി സൈനികഭരണകൂടവും സ്പെയിറ്റും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.












Click it and Unblock the Notifications